ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ 'തീപാട്ടുകാര്‍' കൊല്ലത്തും എത്തി

കൊല്ലം: (www.kvartha.com 20.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ 'തീപാട്ടുകാര്‍' കൊല്ലത്തും എത്തി. വര്‍ഷങ്ങളായി രാജ്യമൊട്ടാകെ സഞ്ചരിച്ചു നാട്ടിലെ അരാജകത്വത്തിനെതിരെ പാട്ടുപാടുന്ന തീപാട്ടുകാര്‍, ലോക്‌സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തും എത്തി. ഇടത് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ചാണ് 'തീപാട്ടുകാര്‍' കൊല്ലത്ത് എത്തിയത്.

ബാന്‍ഡ് സംഗീതത്തിന് ഉപരിയായി പ്രതിഷേധ സംഗീതത്തെ മുറുകെ പിടിക്കുന്നവരാണ് തീ പാട്ടുകാര്‍. പതിനെട്ട് ഭാഷകളിലായി എഴുപത്തിയഞ്ചോളം ആളുകള്‍ അടങ്ങുന്ന തീ പാട്ടുകാര്‍ നാനൂറ്റി ഇരുപത്തിയാറ് വേദികളില്‍ ഇതിനോടകം തന്നെ പാടിക്കഴിഞ്ഞു.

Theepattukar arrived in Kollam,Kollam, Politics, Lok Sabha, Election, Trending, CPM, Song, News, Kerala.

ഇവിടുന്ന് ഖദറിട്ട് പോയാല്‍ ഡെല്‍ഹിയില്‍ ചെന്ന് കാവി ആവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും ചെങ്കൊടി തണല്‍ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആര്‍ക്കും അടിയറവ് വെക്കില്ലെന്നും ഒരു ഇടതുപക്ഷ പ്രവര്‍ത്തകനേയും കാശുകൊടുത്ത് പാര്‍ട്ടി മാറ്റാന്‍ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടുമാണ് കൊല്ലത്തിന്റെ മണ്ണില്‍ പാട്ടുപാടാന്‍ തങ്ങളെത്തിയത് എന്ന് ഇവര്‍ പറയുന്നു.

വടകരയും കണ്ണൂരും താണ്ടി കൊല്ലത്തെത്തിയ തീപ്പാട്ടുവണ്ടി ശനിയാഴ്ച കാസര്‍കോടും പിന്നീട് തിരിച്ചു വിപി സാനുവിന് വേണ്ടി മലപ്പുറത്തും പരിപാടികള്‍ അവതരിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Theepattukar arrived in Kollam,Kollam, Politics, Lok Sabha, Election, Trending, CPM, Song, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?