പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം

പറവൂര്‍: (www.kvartha.com 29.04.2019) പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് മരിച്ചത്. ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് തുളസീധരന്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കൊലപാതകമാണെന്ന് സംശയം തോന്നിയതിനാല്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

72 year old man died after choking Porotta in Paravoor, News, Local-News, Obituary, Dead, Dead Body, Natives, Police, Kerala, Hospital, Treatment

തുടര്‍ന്ന് ചാത്തന്നൂര്‍ എ.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 72 year old man died after choking Porotta in Paravoor, News, Local-News, Obituary, Dead, Dead Body, Natives, Police, Kerala, Hospital, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?