ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ സമാധാനന്തരീക്ഷമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

കാസര്‍കോട്: (www.kasargodvartha.com 09.04.2019) രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയിലെ പൊതുനിരീക്ഷകന്‍ എസ്.ഗണേഷ്, പോലീസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠി, ചെലവ് നിരീക്ഷകന്‍ പ്രമോദ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്ന് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ തൃപ്തികരമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി. സ്വതന്ത്രവും നിതീപൂര്‍വവും സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണം. നിലവില്‍ ജില്ലയിലുള്ളത് സമാധാന അന്തരീക്ഷമാണ്. അത് നിലനിര്‍ത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തു പരാതികളുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും  അതാത് നിരീക്ഷകരെ അറിയിക്കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിരീക്ഷകര്‍ പറഞ്ഞു.

പൊതുവായ പരാതികള്‍ പൊതുനിരീക്ഷികനെ അറിയിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലിനും 5.30നും ഇടയില്‍ സിപിസിആര്‍ഐ ക്യാമ്പസിലെ   ചന്ദ്രഗിരി റസ്റ്റ് ഹൗസിലെത്തി പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരിട്ടും പരാതികള്‍ അറിയിക്കാം. ഫോണ്‍: 6238805690, 9188619593. ഇ-മെയില്‍ വിലാസം- genobsksd@gmail.com. സുരക്ഷാ സംബന്ധമായ പരാതികള്‍ക്ക് പോലീസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠിയെയും അറിയിക്കാം. ഫോണ്‍:8330896690. അടുത്തുള്ള പോലീസ് സ്റ്റേഷനിലും 1950 എന്ന നമ്പറിലും വിളിച്ചു പറയാം.

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ചെലവ് നിരീക്ഷന്‍ പ്രമോദ് കുമാറിനെ അറിയിക്കാം.  ഫോണ്‍: 80782 44690, 6238818193. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവു-ചെലവുകള്‍  എഴുതി സൂക്ഷിക്കണം. ചെലവു നിരീക്ഷക സമിതി മുമ്പാകെ ഇത് ഹാജരാക്കുകയും വേണം.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കളക്ടര്‍ അരുണ്‍.കെ വിജയന്‍, എഎസ്പി ഡി.ശില്‍പ, ഉപവരണാധികാരികള്‍, സ്ഥാനാര്‍ഥികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Trending, District, Loksabha election: Peaceful atmosphere in Kasaragod: Says election Observers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?