ആദൂര്‍ ആറ്റു തങ്ങള്‍ ടി.വി അബൂബക്കര്‍ അസഖാഫ് നിര്യാതനായി
കാസര്‍കോട (www.evisionnews.co): പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന ആദൂര്‍ ആറ്റു തങ്ങള്‍ ടി.വി അബൂബക്കര്‍ അസഖാഫ് നിര്യാതനായി. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം. സമസ്തയോടെും മുസ്്‌ലിം ലീഗിനോടും അനുഭാവം പുലര്‍ത്തിയിരുന്നു.
അസയ്യിദ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ അസഖാഫിന്റെയും സയ്യിദത്ത്് കുഞ്ഞാറ്റയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അസയ്യിദ് അബ്ദുല്‍ ഖാദിര്‍ അസഖാഫ്(ഉമ്പു തങ്ങള്‍), പരേതയായ സയ്യിദത്ത് നഫീസതുല്‍ മിസ്വിരിയ്യ ബീവി മൊഗ്രാല്‍, സയ്യിദത്ത്് ഫാത്തിമ ബീവി ഉള്ളാള്‍ (ഉമ്പിച്ചി), സയ്യിദത്ത്് ആമിന ബീവി (പൂവി).
Powered by Info News For You

Comments
Post a Comment