കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി; റസ്സലിന്റെ കൂറ്റനടിക്കും വംഗനാട്ടുകാരെ രക്ഷിക്കാനായില്ല

കൊല്‍ക്കത്ത: (www.kvartha.com 13.04.2019) ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 7 വിക്കറ്റിനാണ് ഡല്‍ഹി കൊല്‍ക്കത്തയെ നിലംപരിശാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 18.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.

63 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ശിഖര്‍ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്പി. 31 പന്തില്‍ 46 റണ്‍സെടുത്ത റിഷഭ് പന്തും നിര്‍ണായക സംഭാവന നല്‍കി. ഒരുഘട്ടത്തില്‍ ചെറിയ ടോട്ടലില്‍ ഒതുങ്ങുമെന്ന് കരുതിയ കൊല്‍ക്കത്തയെ ആന്ദ്രേ റസ്സലിന്റെ കൂറ്റനടികളാണ് ഭേദപ്പെട്ട ടോട്ടലില്‍ എത്തിച്ചത്. റസ്സല്‍ 21 പന്തില്‍ 45 റണ്‍സെടുത്തു. നാല് സിക്‌സറും മൂന്ന് ബൗണ്ടറികളുമായിരുന്നു റസ്സലിന്റെ ഇന്നിങ്‌സില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Cricket, News, IPL, Kolkata Knight Riders, Delhi Capitals, IPL; Delhi Capitals defeated Kolkata Knight Riders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?