ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും


കാസര്‍കോട് (www.evisionnews.co): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് (58) മരിച്ചത്. ഭര്‍ത്താവിനൊപ്പം വിനോദ യാത്രയ്ക്കായി കൊളംബോയിലെത്തിയ റസീന, ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. റസീന ഹോട്ടലില്‍ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. റസീനയുടെ സഹോദരന്‍ ആശുപത്രിയിലെത്തി മൃതദേഹം റസീനയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?