എന്താണ് കെട്ടിവെച്ച കാശ്, എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടും
തിരുവനന്തപുരം: (www.kvartha.com 23.04.2019) കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലാണ്. എവിടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയിച്ചവനും തോറ്റവനുമായിരിക്കും മുഖ്യമായും ചിത്രത്തില്‍ ഉണ്ടാകുക. എന്നാല്‍ നിശ്ചിത ശതമാനം വോട്ട് ലഭിക്കാതെ കെട്ടിവെച്ച കാശ് നഷ്ടമാകുന്നവരും ഏറെയാണ്. ഇത്തവണ കേരളത്തില്‍ എത്രപേര്‍ക്ക് കെട്ടിവെച്ച കാശ് കിട്ടുമെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്
എന്താണീ കെട്ടിവെച്ച കാശ്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951 മുതല്‍ നിലവിലുള്ളതാണ് മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെക്കണമെന്ന ഏര്‍പ്പാട്. പ്രശസ്തിക്കും തമാശയ്ക്കും വേണ്ടി വഴിയേ പോകുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷന്‍ ഡെപ്പോസിറ്റ് എന്ന പരിപാടി ആവിഷക്കരിച്ചിരിക്കുന്നത്. 1951 -ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 34 (1) അനുച്ഛേദം അനുസരിച്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഏതൊരു പൗരനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവെക്കണം.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് (16.6) വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപതിരട്ടിയായാണ് കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ധിപ്പിച്ചത്. നിലവില്‍ അത് 25000 രൂപയാണ്.
പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ്
പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഭാഗങ്ങള്‍ക്ക് 50 ശതമാനം ഇളവുണ്ട്. അവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12500 രൂപ കെട്ടിവെച്ചാല്‍ മതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ടത്. കേരളത്തില്‍ ഇത്തവണ രണ്ടു സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. മാവേലിക്കരയും ആലത്തൂരും. മാവേലിക്കരയില്‍ 10 സ്ഥാനാര്‍ത്ഥികളും ആലത്തൂരില്‍ ആറ് സ്ഥാനാര്‍ത്ഥികളുമാണ് ഇത്തവണ ജനവിധി തേടുന്നത്.
2014ല്‍ എത്രപേര്‍ക്ക് കെട്ടിവെച്ച കാശ് കിട്ടി?
2014 ഏപ്രില്‍ 10ന് നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍നിന്നായി 269 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 42 പേര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് ലഭിച്ചത്. തിരുവനന്തപുരത്ത് രണ്ടാമതെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന് 32.3 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് ലഭിച്ചു.

കാസര്‍കോട്ട് 17.7 ശതമാനം വോട്ടുകളുമായി മൂന്നാമതെത്തിയ കെ. സുരേന്ദ്രനും പട്ടികയില്‍ ഇടംനേടി. രണ്ടു മണ്ഡലങ്ങളില്‍ മൂന്നാമതെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിയ വ്യത്യാസത്തിലാണ് കെട്ടിവെച്ച കാശ് നഷ്ടമായത്. പത്തനംതിട്ടയില്‍ എം.ടി രമേശ് 15.98 ശതമാനം വോട്ടും പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ 15 ശതമാനം വോട്ടും നേടി.
തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 16 കോടി രൂപ
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ 464 പാര്‍ട്ടികളില്‍നിന്നായി 8,159 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ തവണ കെട്ടിവെക്കേണ്ടിയിരുന്നത് 25000 രൂപയായിരുന്നു. മത്സരിച്ച 6959 പേര്‍ക്ക്(85%) കെട്ടിവെച്ച കാശ് നഷ്ടമായി. ഇവരില്‍നിന്ന് ഇലക്ഷന്‍ ഡെപ്പോസിറ്റായി ലഭിച്ച 16 കോടിയിലധികം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫണ്ടിലേക്ക് പോയി.
ഇത്തവണ എത്രപേര്‍ക്ക് കെട്ടിവെച്ച കാശ് കിട്ടും?
ഇത്തവണ 227 സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. ഇതില്‍ മൂന്ന് മുന്നണികളില്‍നിന്നായി 60 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. കെട്ടിവെച്ച കാശ് കിട്ടുന്നവരുടെ എണ്ണം ഇത്തവണ 60ന് അപ്പുറം പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിവെച്ച കാശ് കിട്ടുന്നവരുടെ എണ്ണം 42 കടക്കുമോ? തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കാം...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: What is Forfeiture of Security Deposit in Elections in India?, Thiruvananthapuram, News, Politics, Election, Lok Sabha, Trending, Kerala.

Powered by Info News For You

Comments
Post a Comment