പ്രചാരണത്തിനായി നരേന്ദ്രമോദി വീണ്ടും തമിഴ്‌നാട്ടിലേക്ക്; രണ്ട് മാസത്തിനിടെ ആറാം സന്ദര്‍ശനം; തമിഴകം പിടിക്കാന്‍ കച്ചകെട്ടി എന്‍ഡിഎ

ചെന്നൈ: (www.kvartha.com 13.04.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച വീണ്ടും തമിഴ്‌നാട്ടിലെത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. മധുര, തേനി, ദിണ്ടിഗുള്‍, വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി സംസാരിക്കും. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ള അണ്ണാ ഡിഎംകെ നേതാക്കളും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷപ്പെടുന്ന തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് അനുകൂലമായി ചലനം സൃഷ്ടിക്കാന്‍ ദേശീയ നേതാക്കളുടെ പട തന്നെയാണ് തമിഴ്‌നാട്ടിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്‌നാട് സന്ദര്‍ശനമാണ് ശനിയാഴ്ച്ചത്തേത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, chennai, Tamilnadu, PM, Narendra Modi, Politics, Election, Trending, PM Narendra Modi Visiting Tamil Nadu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?