ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രമായ 'ദുബൈ അറീന' നിര്‍മാണം പൂര്‍ത്തിയായി
ദുബൈ:(www.kvartha.com 02/04/2019) ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രമായ 'ദുബൈ അറീന' നിര്‍മാണം പൂര്‍ത്തിയായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രമാണ് ദുബൈയില്‍ നിര്‍മാണം പൂര്‍ത്തിയായ ദുബൈ അറീന. കല, സംഗീതം, വിനോദ പരിപാടികള്‍ എന്നിവയ്ക്കും കായിക വിനോദങ്ങള്‍ക്കും സൗകര്യമുള്ള അറീനയില്‍ ഒരേ സമയം പതിനേഴായിരം കാണികളെ ഉള്‍കൊള്ളാന്‍ കഴിയും.
ടെന്നിസ്, ബോക്‌സിംഗ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍ എന്നിവയ്ക്ക് പുറമെ ഐസ് ഹോക്കി മത്സരങ്ങള്‍ക്കും ഇവിടെ സൗകര്യങ്ങളുണ്ട്. ദുബൈ സിറ്റിവാക്കില്‍ മിറാസാണ് കൂറ്റന്‍ വിനോദകേന്ദ്രം നിര്‍മിച്ചത്. പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, ആഢംബര വിരുന്നുകള്‍ എന്നിവക്കും അറീന ഉപയോഗപ്രദമാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് തുടങ്ങിവര്‍ അറീന സന്ദര്‍ശിച്ചു. ദുബൈ നഗരത്തിന് ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ഇടം നല്‍കാന്‍ ദുബൈ അറീനയ്ക്ക് സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈ നഗരത്തിന്റെ പുതിയ ശ്രദ്ധാകേന്ദ്രമായി മാറാന്‍ കെല്‍പ്പുള്ളതാണ് അറീന. ദുബൈ മെട്രോയില്‍ നിന്ന് നേരിട്ട് നടപ്പാലവും നിര്‍മിച്ചിട്ടുണ്ട്. ഇതുവഴി എളുപ്പത്തില്‍ അറീനയിലേക്ക് എത്താന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, UAE, A Biggest Indore Areena in Middle east 'Dubai Areena' ready to opening

Powered by Info News For You

Comments
Post a Comment