ഗ്രൂപ്പുകള്‍ കൊണ്ട് ശല്യമാകുന്നുണ്ടോ? ഇതാ വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍, പ്രൈവസി ഡിപ്പാര്‍ട്‌മെന്റില്‍ കാതലായ മാറ്റം

കാലിഫോര്‍ണിയ: (www.kvartha.com 03.04.2019) നിരവധി ഗ്രൂപ്പുകളില്‍ നിങ്ങളറിയാതെ ആഡ് ചെയ്യപ്പെടുന്നത് ശല്യമായി തോന്നുന്നുണ്ടോ? എന്നാല്‍ ഇതാ നിങ്ങളെ സഹായിക്കാന്‍ പുതിയ ഫീച്ചറുമായി വന്നിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്തക്കളുടെ പ്രയാസം കൂടി കണക്കിലെടുത്താണ് വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ നിങ്ങള്‍ അനുവാദം നല്‍കാതെ ഒരാള്‍ക്കും നിങ്ങളെ മറ്റു ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് പുതിയ പ്രത്യേകത.

ഇതിനായി നമ്മുടെ വാട്‌സാപ്പിന്റെ സെറ്റിംഗ്‌സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സെറ്റിംഗ്‌സില്‍ പ്രൈവസി ഡിപ്പാര്‍ട്‌മെന്റില്‍ ഗ്രൂപ്പ് എന്ന ഒരു കാറ്റഗറി കൂടി ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആര്‍ക്കൊക്കെ അനുവാദം നല്‍കണം എന്ന് ചോദിക്കും. ഇതില്‍ 'Nobody, My contacts, Everyone' എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. Nobody എന്നാല്‍ ആര്‍ക്കും നിങ്ങളെ മറ്റു ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കില്ല എന്നതാണ്. My contacst എന്നാല്‍ നിങ്ങളുടെ ഫോണ്‍ ഡയറക്ടറിയില്‍ സേവ് ചെയ്തിട്ടുള്ള നമ്പറുകള്‍ക്ക് നിങ്ങളെ മറ്റു ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. Everyone എന്ന ഓപ്ഷന്‍ നല്‍കിയാല്‍ നിലവില്‍ ഉള്ളത് പോലെ തന്നെ തുടരും. ആര്‍ക്ക് വേണമെങ്കിലും നിങ്ങളെ മറ്റു ഗ്രൂപ്പുകളില്‍ ചേര്‍ക്കാമെന്നാണ് ഇതിന്റെ അര്‍ത്ഥം.

ഇന്‍വൈറ്റ് ലിങ്ക് വഴി ജോയിന്‍ ചെയ്യാന്‍ നോക്കുമ്പോഴും ഒന്നുകൂടി ജോയില്‍ ചെയ്യണോ, വേണ്ടയോ എന്ന് ചോദിക്കും. ചെയ്യണം എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താവല്‍ മാത്രമേ ഗ്രൂപ്പ് ലിങ്ക് വഴി ചേരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അനുവാദമില്ലാത്ത ആരെങ്കിലും നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് 'അയാളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കില്ലെന്നും വേണമെങ്കില്‍ പേഴ്‌സണല്‍ മെസേജിലൂടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാമെന്നുമുള്ള അറിയിപ്പ് ലഭിക്കും. ഇതിലൂടെ ആരെ വേണമെങ്കിലും ഗ്രൂപ്പിലേക്ക് ക്ഷണിക്കാവുന്നതാണ്.

കൂടാതെ ഇത്തരം ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ പ്രൈവറ്റ് ചാറ്റില്‍ ലഭിച്ചാല്‍ അത് മൂന്ന് ദിവസം മാത്രമേ നിലനില്‍ക്കൂവെന്ന പ്രത്യേകതയുമുണ്ട്. ബുധനാഴ്ച മുതല്‍ ബീറ്റ വെര്‍ഷനുകളില്‍ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഫീച്ചര്‍ ലഭിച്ചുതുടങ്ങും.

World, News, Technology, Whatsapp, Business, Social Network, WhatsApp announces big new feature! Makes group chats even more secure


Keywords: World, News, Technology, Whatsapp, Business, Social Network, WhatsApp announces big new feature! Makes group chats even more secure

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?