വീട്ടില്‍ അതിക്രമിച്ചുകയറി അമ്മായി അമ്മയോടും ബന്ധുക്കളോടും തട്ടിക്കയറി; മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: (www.kvartha.com 29.04.2019) പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് ഇവരെ അംറോഹ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പാതിരാത്രി ഷമിയുമായി പിണങ്ങിക്കഴിയുന്ന ഹസിന്‍ മകള്‍ ബേബോയേയും കൊണ്ട് ഷമിയുടെ വീട്ടിലെത്തി അമ്മയും മറ്റ് ബന്ധുക്കളുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പരാതി അനുസരിച്ചാണ് പോലീസ് സെക്ഷന്‍ 151 പ്രകാരം ഹസിനെ അറസ്റ്റ് ചെയ്തത്. ഹസിന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍, ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പോലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിന്റെ ആരോപണം.
ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ കഴിഞ്ഞ വര്‍ഷം ഷമിക്കെതിരെ കേസ് കൊടുത്തത്. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഹസിന്‍ പരസ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചിരുന്നു.
ഷമി നിലവില്‍ ഐ പി എല്ലിലെ 12-ാം സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുകയാണ്. 11 മത്സരങ്ങളില്‍ 14 വിക്കറ്റുകള്‍ ഷമി നേടിയിട്ടുണ്ട്. ഐ പി എല്ലില്‍ നിലവില്‍ ആറാം റാങ്കാണ് പഞ്ചാബിന്. 2019 ഐ പി എല്ലിലെ 11 മത്സരങ്ങളില്‍ പഞ്ചാബ് അഞ്ച് വിജയം നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mohammed Shami’s wife Hasin Jahan arrested by Amroha police for midnight brawl,Kolkota, Sports, Cricket, Arrested, Police, Allegation, IPL, National.

Powered by Info News For You

Comments
Post a Comment