രാജസ്ഥാനില്‍ ഒളിമ്പ്യന്‍മാര്‍ നേര്‍ക്കുനേര്‍
ജയ്പൂര്‍: (www.kvartha.com 03.04.2019) രാജസ്ഥാനില്‍ ഒളിമ്പ്യന്‍മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. ജയ്പൂര്‍ റൂറല്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഒളിമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടം. മോഡി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോറും, ജയ്പൂര്‍ റൂറലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൃഷ്ണ പൂനിയയും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസിന്റെ വജ്രായുധമാണ് കൃഷ്ണ പൂനിയ.
49 കാരനായ റാത്തോര്‍ ജയ്പൂര്‍ റൂറലിലെ നിലവിലെ സിറ്റിങ് എംപിയാണ്. ഇരുവരും ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണ്. 2013 ലാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. 36 കാരിയായ കൃഷ്ണ പൂനിയ 2010 ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില്‍ ആദ്യ സ്വര്‍ണമെഡല്‍ ജേതാവാണ്. മൂന്ന് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കൃഷ്ണ പൂനിയയ്ക്ക് രാജ്യം 2011 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.
തങ്ങളുടെ പോരാട്ടം അത്ലറ്റിക്സിന്റെ പേരിലല്ലെന്നും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നും കൃഷ്ണ പൂനിയ പറഞ്ഞു. യുവജനങ്ങളുടെയും കൃഷിക്കാരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. ബിജെപി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോ? എന്നും കൃഷ്ണ പൂനിയ ചോദിക്കുന്നു. സദുല്‍പൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷ്ണ പൂനിയ.
2004 ഏതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ വെള്ളി മെഡലും, 2002 ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും, 2006 മെല്‍ബണ്‍ ഗെയിംസിലും രാജ്യത്തിനായി സ്വര്‍ണം നേടിയ വ്യക്തിയുമാണ് റാത്തോര്‍. നാലുവര്‍ഷത്തിനിടെ രാജ്യത്തിനായി നിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ 25 ഓളം മെഡലുകള്‍ നേടിയിട്ടുണ്ട്.
പട്ടാളത്തില്‍ കേണലായിരുന്ന റാത്തോര്‍ 2013ല്‍ വലന്ററി റിട്ടയര്‍മെന്റ് എടുത്തശേഷം ബി ജെ പിയില്‍ ചേരുകയായിരുന്നു. 2014 ല്‍ ജയ്പൂര്‍ റൂറലില്‍ നിന്ന് കോണ്‍ഗ്രസിന്റെ സിപി ജോഷിയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിലെ തന്റെ സാന്നിധ്യം അറിയിച്ചത്.
Keywords: Battle Of Olympians: Rajyavardhan Rathore vs Krishna Poonia In Rajasthan, Jaipur, News, Politics, Cabinet, Parliament, Congress, BJP, Lok Sabha, Election, Sports, National.

Powered by Info News For You

Comments
Post a Comment