കുരങ്ങുപനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം



കേരളം (www.evisionnews.co): കുരങ്ങുപനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. വയനാട് സ്വദേശിയാണ് മരിച്ചത്. ജോലിയ്ക്കായി കര്‍ണാടകയില്‍ പോയപ്പോഴാണ് ഇയാള്‍ക്ക് പനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും ഒഴിവാക്കണം. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. അപസ്മാര ലക്ഷണങ്ങളും പ്രകടമായേക്കാം. തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഗുരുതരമാകുന്നത്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?