വളര്‍ത്തുനായയെ തല്ലിയെന്നാരോപിച്ച് ഗൃഹനാഥനെ അയല്‍വാസി മഴുകൊണ്ട് വെട്ടിക്കൊന്നു
ന്യൂഡെല്‍ഹി: (www.kvartha.com 11.04.2019) വളര്‍ത്തുനായയെ തല്ലിയെന്നാരോപിച്ച് ഗൃഹനാഥനെ അയല്‍വാസി മഴുകൊണ്ട് വെട്ടിക്കൊന്നു. 46കാരനായ മഹാജന്‍ ആണ് അയല്‍വാസിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലെ ഗാസിപുര്‍ പേപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. എന്നാല്‍ ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മഹാജന്റെ ഭാര്യ കൃഷ്ണവതി പോലീസില്‍ പരാതി നല്‍കി. താനും ഭര്‍ത്താവും നായയെ തല്ലിയെന്നാരോപിച്ച് അയല്‍വാസിയായ ബിപായ് ലാല്‍ ബഹളം വെച്ചതായും തുടര്‍ന്ന് ഭര്‍ത്താവ് മഹാജനെ മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വഴക്കിനിടെ ലാലിന്റെ മകന്‍ സുരേഷ് ഭീഷണിപ്പെടുത്തുകയും മഴു ഉപയോഗിച്ച് മഹാജനെ വെട്ടുകയുമായിരുന്നു. ഉടന്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് ഗുരുതേജ് ആശുപത്രിയില്‍ മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ 3.30 മണിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന മഴു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi: Angry Neighbour kills man with axe after quarrel over pet dog, New Delhi, News, Murder, Crime, Criminal Case, Injured, Hospital, Treatment, Arrested, National.
സംഭവവുമായി ബന്ധപ്പെട്ട് മഹാജന്റെ ഭാര്യ കൃഷ്ണവതി പോലീസില്‍ പരാതി നല്‍കി. താനും ഭര്‍ത്താവും നായയെ തല്ലിയെന്നാരോപിച്ച് അയല്‍വാസിയായ ബിപായ് ലാല്‍ ബഹളം വെച്ചതായും തുടര്‍ന്ന് ഭര്‍ത്താവ് മഹാജനെ മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വഴക്കിനിടെ ലാലിന്റെ മകന്‍ സുരേഷ് ഭീഷണിപ്പെടുത്തുകയും മഴു ഉപയോഗിച്ച് മഹാജനെ വെട്ടുകയുമായിരുന്നു. ഉടന്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് ഗുരുതേജ് ആശുപത്രിയില്‍ മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. തിങ്കളാഴ്ച രാവിലെ 3.30 മണിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന മഴു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Keywords: Delhi: Angry Neighbour kills man with axe after quarrel over pet dog, New Delhi, News, Murder, Crime, Criminal Case, Injured, Hospital, Treatment, Arrested, National.
Powered by Info News For You

Comments
Post a Comment