പോളിങ് ബൂത്തില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല; ബൂത്ത് ഏജന്റുമാര്‍ക്ക് മൂവ്മെന്റ് രജിസ്റ്റര്‍
കാസര്‍കോട്: (www.kasargodvartha.com 09.04.2019) ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണിത്. വോട്ട് ചെയ്യാനെത്തുന്നവരെയും ബൂത്ത് ഏജന്റുമാരെയും മൊബൈല്‍ഫോണുമായി ബൂത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും ജില്ലാ വരണാധികാരി അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ മൂവ്മെന്റ് രജിസ്റ്റര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏജന്റുമാര്‍ പോളിങ് ബൂത്തിലേക്ക് വരുന്നതും പോകുന്നതും ഈ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, Trending, Top-Headlines, Not allowed mobile phone in Polling booths
< !- START disable copy paste -->
Keywords: Kasaragod, Kerala, news, election, Trending, Top-Headlines, Not allowed mobile phone in Polling booths
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment