ആഭ്യന്തര ആവശ്യത്തിനായി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച തേയില സുരക്ഷിതമെന്ന് ട്രിസ്ടീ

തിരുവനന്തപുരം: (www.kvartha.com 03.04.2019) ആഭ്യന്തര ആവശ്യത്തിനായി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച തേയില സുരക്ഷിതമെന്ന് ട്രിസ്ടീ. ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച 608 ദശലക്ഷം കിലോ തേയിലയും സുരക്ഷിതമാണെന്നാണ് ട്രസ്ടീ കണ്ടെത്തിയത്. തേയില ഉല്‍പാദകരുടെയും ചെറുകിട എസ്റ്റേറ്റുകളുടെയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രിസ്ടീ.

460 ചെറുകിട എസ്റ്റേറ്റുകളെയാണ് ട്രിസ്ടീ ഇതുവരെ രാജ്യത്ത് സര്‍ട്ടിഫൈ ചെയ്തത്. കഴിഞ്ഞ വര്‍ഷം തേയില ഉല്‍പാദന മേഖലയില്‍ 38 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിയെന്നാണ് ട്രിസ്ടീ വിലയിരുത്തിയത്. ഇന്ത്യന്‍ തേയിലയുടെ രുചിയും ഗുണമേന്മയും ഉയര്‍ത്തുകയെന്നതും ട്രിസ്ടീയുടെ ലക്ഷ്യമാണ്. ഇതോടെ ഇന്ത്യന്‍ തേയിലയുടെ ഗുണമേന്മയെക്കുറിച്ചുളള സംശയങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.

Indian tea powder is best quality product, Thiruvananthapuram, News, Kerala, Business, Farmers

തേയില ഉല്‍പാദനം, ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ വികസനം, വിതരണ ശൃംഖലാ വികസനം തുടങ്ങിയ മേഖലകളില്‍ ട്രിസ്ടീ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. അതേസമയം ട്രിസ്ടീയുടെ കണ്ടെത്തല്‍ തേയില വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.

Keywords: Indian tea powder is best quality product, Thiruvananthapuram, News, Kerala, Business, Farmers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?