കായിക കേരളമേ ലജ്ജ തോന്നുന്നില്ലേ; നീന്തല്‍ക്കുളം പായല്‍മൂടി നശിക്കുന്നു
നെടുമങ്ങാട്:(www.kvartha.com 09/04/2019) വെള്ളനാട് ഡിപ്പോയ്ക്ക് സമീപം ലക്ഷങ്ങള്‍ മുടങ്ങി നിര്‍മിച്ച നീന്തല്‍ക്കുളം സംരക്ഷിക്കാനാളില്ലാതെ പായല്‍മൂടി നശിക്കുന്നു. 2002-03 കാലഘട്ടത്തില്‍ വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ആറ്റുവീട്ടില്‍ ചിറ നവീകരിച്ചാണ് നീന്തല്‍ക്കുളം നിര്‍മ്മിച്ചത്. എന്നാല്‍, നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി വെള്ളനാട് പഞ്ചായത്ത് 45 ലക്ഷത്തിലധികം രൂപ മുതല്‍ മുടക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതിയിലൂടെ 23 ലക്ഷം രൂപ വിനിയോഗിച്ച് പ്രാഥമിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് 15 ലക്ഷം രൂപയുടെ ഫണ്ട് ചെലവാക്കി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയിരുന്നു.
നൂറിലധികം കുട്ടികളായിരുന്നു ഇവിടെ നീന്തല്‍ പരിശീലനം നടത്തിയിരുന്നത്. സ്വിമ്മിംഗ് ക്ലബ് രൂപീകരിച്ച് കുളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും താല്‍ക്കാലികമായി ഒരു നീന്തല്‍ പരിശീലകനെ കൂടി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശീലകന് കൃത്യമായി പ്രതിഫലം ലഭിക്കാതായതോടെ പ്രവര്‍ത്തനം വീണ്ടും മന്ദഗതിയില്‍ ആവുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പരിപാലിക്കാന്‍ പൂര്‍ണ്ണമായും ആളില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച നീന്തല്‍ക്കുളം നശിച്ചു പോവുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിന് എത്തുന്നവര്‍ക്ക് വസ്ത്രങ്ങള്‍ മാറുന്നതിന് മുറി, ശുചിമുറി എന്നിവയും ഇവിടെയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരുന്നു ആ പരിശീലന കളരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Trivandrum, Kerala, Sports, Central Government, Children, Students, Swimming pool, Vellanad Panchayath, comfort room,Vellanad swimming pool perished

Powered by Info News For You

Comments
Post a Comment