മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്,കുട്ടിയുടെ ചികിത്സചിലവ് സര്‍ക്കാര്‍ വഹിക്കും

കൊച്ചി:(www.kasargodvartha.com 18/04/2019) ആലുവയില്‍ മൂന്നു വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ കഴിഞ്ഞ ദിവസമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

News, Kochi, Kerala, Top-Headlines, Police, Case, Parents, Investigation, Hospital, Treatment, Government, Health-minister, Assault on three year boy, case against parents

വീടിന്റെ ടെറസില്‍ നിന്ന് വീണു പരുക്കേറ്റു എന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തി അന്വേഷണത്തില്‍ ശരീരത്തിലെ മുറിവുകള്‍ മര്‍ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന നിഗമനത്തില്‍ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയതതിലൂടെയാണ് മാതാവ് മര്‍ദ്ദിച്ചതായുള്ള കുറ്റസമ്മതം നടത്തിത്. തലച്ചോറിന് ഗുരുതര പരുക്കേറ്റ കുട്ടിയെ രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം കുട്ടിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Police, Case, Parents, Investigation, Hospital, Treatment, Government, Health-minister, Assault on three year boy, case against parents 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?