ലങ്കയില്‍ നിലവിളി നിലയ്ക്കുന്നില്ല; വീണ്ടും സ്‌ഫോടനം
കൊളംബോ: (www.kvartha.com 25.04.2019) ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ഭീകരത മായും മുമ്പ് ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ആളപായമോ നാഷനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്‌ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച്ച ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പടെ എട്ട് സ്ഥലങ്ങളിലായി നടന്ന സ്‌ഫോടനപരമ്പരയില്‍ 350ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് നടത്തിയത് ഒരു സ്ത്രീയുള്‍പ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഭീകരസംഘടനയായ ദാഇഷ് അവകാശപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sri Lanka, News, Blast, Terror Attack, Court, Sril Lanka bombings: Another blast reported in Pugoda town, near Colombo

Powered by Info News For You

Comments
Post a Comment