ബിജെപി സര്‍ക്കാര്‍ അണ്ടിക്ക് ചുങ്കം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ യുഡിഎഫ് എംപി എന്‍ കെ പ്രേമചന്ദ്രന്‍, ഈ ആവശ്യവുമായി ചില കുത്തക മുതലാളിമാര്‍ രാജ്യസഭാ എംപിയായ തന്നെ സമീപിച്ചിരുന്നു, വഴങ്ങാത്തതോടെയാണ് പ്രേമചന്ദ്രന്റെ സഹായം തേടിയത്, ഗുരുതര ആരോപണവുമായി കെ എന്‍ ബാലഗോപാല്‍

കൊല്ലം: (www.kartha.com 08.04.2019) കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപി സര്‍ക്കാര്‍ കശുവണ്ടിക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ എംപിയായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ രാജ്യസഭ എംപിയുമായ കെ എന്‍ ബാലഗോപാല്‍. ഈ ആവശ്യവുമായി ചില കുത്തക മുതലാളിമാര്‍ രാജ്യസഭാ എംപിയായ തന്നെ സമീപിച്ചിരുന്നുവെന്നും താന്‍ വഴങ്ങാത്തതോടെയാണ് പ്രേമചന്ദ്രന്റെ സഹായം തേടിയതെന്നും അദ്ദേഹം ആരോപിച്ചു.
KN Balaopalan, MP, NK Premachandran, BJP, Kollam, Kerala, News, KN Balaopalan against NK Premachandran

കശുവണ്ടി കയറ്റുമതി രംഗത്തെ ചില കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി സിറ്റിംഗ് എം പിയായ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന് നിവേദനം നല്‍കിയാണ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്. ചെറുകിട വ്യവസായികളം തൊഴിലാളികളും ദുരിതത്തിലാകാന്‍ ഇത് കാരണമായെന്നും ഇത്തരം ജനദ്രോഹപരമായ നടപടികള്‍ കൈക്കൊണ്ട പ്രേമചന്ദ്രനെ തൊഴിലാളികള്‍ തിരിച്ചറിയണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയത്തില്‍ കശുവണ്ടി ഫാക്ടറിയിലെത്തിയ ബാലഗോപാല്‍ തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യസഭാ അംഗമായിരുന്ന തന്റെയടുത്തും ഇതേ ആവശ്യവുമായി വന്‍കിട മുതലാളിമാര്‍ എത്തിയിരുന്നു. എന്നാല്‍ ജനദ്രോഹപരമായ ഈ നടപടിയ്ക്ക് താന്‍ കൂട്ടുനിന്നില്ല. തുടര്‍ന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന്‍ വഴി ഈ നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ മേഖലയായ കൊല്ലത്തെ ചെറുകിട കശുവണ്ടി വ്യവസായികളെ വന്‍ കടക്കെണിയിലേക്ക് തള്ളിവിടുകയും അതുവഴി ലക്ഷക്കണക്കിന് വരുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയുമാണ് ഇതിലൂടെ പ്രേമചന്ദ്രന്‍ ചെയ്തതെന്നും ബാലഗോപാല്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KN Balaopal, MP, NK Premachandran, BJP, Kollam, Kerala, News, KN Balaopal against NK Premachandran 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?