കാണക്കുകൂട്ടലുകള്‍ ഒരിക്കലും തെറ്റില്ല; കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്ന ആദ്യ ചാറ്റേര്‍ഡ് അക്കൗണ്ടന്റ്

കോട്ടയം: (www.kvartha.com 19.04.2019) കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ കണക്കുകൂട്ടലുകളൊന്നും തെറ്റില്ല. കാരണം കണക്കപ്പിള്ളയായ തോമസ് ചാഴിക്കാടനാണ് അവിടെ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ് തോമസ് ചാഴിക്കാടന്‍. കോട്ടയത്തുനിന്നും തോമസ് ചാഴികാടന്‍ വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്ന ആദ്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന അംഗീകാരവും അദ്ദേഹത്തിന് ലഭിക്കും.

നേരത്തെ നാല് തവണ എംഎല്‍എ ആയപ്പോള്‍ നിയമസഭയിലെ ഏക സിഎക്കാരന്‍ ചാഴിക്കാടനായിരുന്നു. നിയമസഭാ സാമാജികനല്ലാതിരുന്ന സമയത്തും ചാഴിക്കാടന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിരുന്നു. ചാഴിക്കാടനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് കോട്ടയത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കമ്പനിയും നടത്തിവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന ഡയറക്ടറായി വിരമിച്ചയാളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, Kerala, News, Election, Trending, Lok Sabha, UDF, Politics, Thomas Chazhikadan, first candidate for contesting LS as a Chartered Accountant  
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?