സൗദിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് പോലീസുകാരന് വധശിക്ഷ

റിയാദ്: (www.kvartha.com 05.04.2019) സൗദിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് പോലീസുകാരന് വധശിക്ഷ. അനധികൃതമായി കസ്റ്റഡിയിലെടുത്തയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് കോടതി ശിക്ഷ വിധിച്ചത്. ഖാലിത് ബിന്‍ മില്‍ഫി അല്‍ ഉതൈബി എന്ന ഉദ്യോഗസ്ഥനെയാണ് റിയാദില്‍ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദില്‍ ഒരു പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കുകയായിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തിയതിനെതുടര്‍ന്ന് കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പിടികൂടിയ പോലീസ് ഇയാളെ കോടിതിയില്‍ ഹാജരാക്കുകയും കുറ്റം സംശയീതീതമായി തെളിയിക്കപ്പെടുകയും ചെയ്തു.

Unnatural sex; Policeman sentenced to death, Riyadh, News, World, Crime, Court, Police

തുടര്‍ന്നാണ് കോടതി അതിക്രമവും അധികാര ദുര്‍വിനിയോഗവും സേവനത്തില്‍ വിശ്വാസ വഞ്ചനയും നടത്തിയ കുറ്റത്തിന് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. കീഴ്‌കോടതി വിധി ജനറല്‍ കോടതിയും സൂപ്രീം കോടതിയും ശരിവച്ചു. സംഭവത്തില്‍ റോയല്‍ കോടതി അന്തിമ വിധി അറിയിക്കുകയും വെള്ളിയാഴ്ച വിധി നടപ്പിലാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Keywords: Unnatural sex; Policeman sentenced to death, Riyadh, News, World, Crime, Court, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?