തിരുവമ്പാടിയിലെ മേരിജാക്വലിന്റെ മരണം കൊലപാതകം; കൊലനടത്തിയത് ലൈംഗികബന്ധത്തിനുശേഷം; കുടുങ്ങിയത് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട 'താത്ത'യും കൂട്ടുകാരിയും ഓട്ടോ ഡ്രൈവറും

ആലപ്പുഴ: (www.kvartha.com 05.04.2019) ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് ചക്കാലയില്‍ വീട്ടില്‍ തനിച്ച് താമസിച്ചുവന്നിരുന്ന മേരിജാക്വലിന്റെ (52) ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്, ആലപ്പുഴ നഗരത്തില്‍ സെക്‌സ് റാക്കറ്റിന് നേതൃത്വം കൊടുക്കുന്ന സ്ത്രീയും ഓട്ടോ ഡ്രൈവറുമടക്കം മൂന്നുപേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

പുന്നപ്ര പണിക്കന്‍വെളി വീട്ടില്‍ നജ്മല്‍ (അജ്മല്‍-28), പുന്നപ്ര പവര്‍ഹൗസ് വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ മുംതാസ് (46), ആര്യാട് പഞ്ചായത്ത് നാലാം വാര്‍ഡ് കോമളപുരം ചിറയില്‍ ഹൗസില്‍ സീനത്ത് (താത്ത- 49) എന്നിവരെയാണ് ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബി, സൗത്ത് സി.ഐ കെ.എസ്.അരുണ്‍, എസ്.ഐ. ദ്വിജേഷ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

Thiruvambady murder case; Kerala police arrested three person, Alappuzha, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:

തനിച്ച് താമസിച്ചിരുന്ന മേരിജാക്വലിനെ ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കിടപ്പ് മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരത്തില്‍ സീനത്തിന്റെ സെക്‌സ് റാക്കറ്റുമായി മേരി ജാക്വലിനും ബന്ധമുണ്ടായിരുന്നു. വിദേശത്ത് ജോലിയുള്ള ഏക മകന്റെ അടുത്തേക്ക് ഏപ്രില്‍ 15ന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഇവര്‍ പലിശയ്ക്ക് പണം കൊടുക്കാറുമുണ്ടായിരുന്നു.

മാര്‍ച്ച് 11ന് രാവിലെ നജ്മലും മുംതാസും മേരി ജാക്വലിന്റെ വീട്ടിലെത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഉച്ചയോടെ മടങ്ങി. പിന്നീട് നജ്മല്‍ നഗരത്തിലെ മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചശേഷം മുംതാസുമൊത്ത് വീണ്ടും മേരിജാക്വലിന്റെ വീട്ടിലെത്തി. മുംതാസിനെ കാവലിരുത്തിയശേഷം നജ്മല്‍ മേരിജാക്വലിനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ മര്‍ദിച്ച് നിലത്തിട്ടശേഷം സ്വര്‍ണാഭരണവും പണവും മൊബൈല്‍ഫോണും കവര്‍ന്നശേഷം മുംതാസുമൊത്ത് തിരിച്ചുപോയി.

മാര്‍ച്ച് 12ന് മകന്‍ വിദേശത്തു നിന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അമ്മയെ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. 13ന് മകനും ഭാര്യയും വീട്ടിലെത്തി. എന്നാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മേരി ജാക്വിലിന്‍ വിവസ്ത്രയായി കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നട്ടെല്ലിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിരടയാള വിദഗദ്ധര്‍, സൈബര്‍സെല്‍, ഫോറന്‍സിക് വിഭാഗങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. 430 പേരെ ചോദ്യം ചെയ്തു. ഒരുലക്ഷത്തോളം കോളുകള്‍ പരിശോധിച്ചു.

ഇതിനിടെ മേരിജാക്വലിന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പുന്നപ്രയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മോഷ്ടിച്ച സ്വര്‍ണം ആലപ്പുഴയിലെ കടയില്‍ വിറ്റത് സീനത്ത് വഴിയായിരുന്നു. ഈ സ്വര്‍ണവും പണവും ഫോണും പോലീസ് കണ്ടെടുത്തു. വീടിന്റെ താക്കോല്‍ കണ്ടെത്താനായില്ല. എ.എസ്.ഐമാരായ നെവിന്‍, ടി.ഡി.ഷാജിമോന്‍, പ്രമോദ്, സീനിയര്‍ സി.പി.ഒ മാരായ മോഹന്‍കുമാര്‍, ജാക്‌സണ്‍, വര്‍ഗീസ്, സുധീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvambady murder case; Kerala police arrested three person, Alappuzha, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?