മകളുമായി പിണങ്ങി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
കാസര്‍കോട് (www.evisionnews.co): മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ മാണിയാട്ടെ കെ.വി ഓമന (53)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് വീട്ടിനകത്ത് വെച്ച് ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു.
അമ്മ തീ കൊളുത്തിയത് കണ്ട മകള്‍ റെജിന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയിരുന്നു. പരിസരവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് റെജീനയെ പുറത്തെടുത്ത്ആ ശുപത്രിയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ റെജിനയുടെ കാലിന് പരിക്കേറ്റിരുന്നു.
Powered by Info News For You

Comments
Post a Comment