'മരിച്ച ശേഷം എന്റെ ഫേസ്ബുക്' എന്ന പോസ്റ്റിട്ടതിന് പിന്നാലെ മരണം; സോഷ്യല്‍മീഡിയയില്‍ വൈറലായി ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാടിന്റെ പോസ്റ്റ്

(www.kvartha.com 04.04.2019) 'മരിച്ച ശേഷം എന്റെ ഫേസ്ബുക്' എന്ന പോസ്റ്റിട്ടതിന് പിന്നാലെ മരണം. ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാടിന്റെ പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ജനുവരി 13നാണ് തന്റെ പ്രൊഫൈലില്‍ ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാട് '#മരിച്ച-ശേഷം #എന്റെ-ഫേസ്ബുക്' എന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഡല്‍ഹി ജാമിഅ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആരിഫ് മുസ്സമ്മില്‍ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആരിഫ് പനി ബാധിച്ച് മരിച്ചത്. ആരിഫ് സ്ഥിരമായി ഫേയ്‌സ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ആരിഫിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണ് സുഹൃത്തുക്കളും മറ്റു സോഷ്യല്‍മീഡിയ ഉപയോക്താക്കളും അനുശോചന കുറിപ്പിനൊപ്പം പങ്കിടുന്നത്.


Keywords: Arif Musammil facebook post, News, Facebook, post, Social Network, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?