തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ഞെട്ടിക്കുന്ന ക്രൂരത, പ്രചരിച്ച ആ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: (www.kvartha.com 28.04.2019) റെയില്‍വെ സ്റ്റേഷനില്‍ വൃദ്ധനോട് പോലീസിന്റെ ക്രൂരതയെന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത് പോലെ പോലീസ് അയാളെ ഉപദ്രവിച്ചിട്ടില്ലെന്നും അത് തെറ്റായ സന്ദേശമാണെന്നുമാണ് വിശദീകരണം. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന്റെ വിശദീകരണം ഇങ്ങനെ: ''തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് (ഇടതുവശത്തെ ചിത്രം) പിന്നിലെ വാസ്തവം തിരിച്ചറിയുക. ആ വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ മദ്യലഹരിയില്‍ പ്ലാറ്റ് ഫോമില്‍ മറ്റുയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതരത്തില്‍ അസഭ്യം വിളിച്ചു മോശമായി പെരുമാറിയപ്പോള്‍ അയാളെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതിനിടയില്‍ വൃദ്ധന്‍ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ കടന്നുപിടിക്കുകയും, മദ്യലഹരിയില്‍ മറിഞ്ഞു വീഴുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ ആ വൃദ്ധനോട് ഒരുതരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ അനുബന്ധം (വലതുവശത്തെ വീഡിയോ) ശ്രദ്ധിക്കുക. പോലീസിനെതിരെയുള്ള ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കാതിരിക്കുക.''



അതേസമയം പോസ്റ്റിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. താഴെ വീണ വൃദ്ധന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് അയാളെ തള്ളിയിട്ടുവെന്നത് ആദ്യ വീഡിയോയില്‍ വ്യക്തമാണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഇതിന് മറുപടിയും പോലീസ് കമന്റിലൂടെ തന്നെ നല്‍കി. ''ഉദ്യോഗസ്ഥന്‍ വൃദ്ധനെ പൊക്കിയെടുത്തിടുന്നുവെന്നു എന്ത് കണ്ടിട്ടാണ് പറയുന്നത്. നിങ്ങളുടെ ഉദ്ദേശം ദുരൂഹമാണ്. താങ്കള്‍ കുടുംബസമേതം പോകുമ്പോള്‍ ഇതുപോലെ ഒരാള്‍ മദ്യപിച്ചു അടുത്തുവന്ന് അസഭ്യം പറഞ്ഞാലും പോലീസ് നോക്കി നില്‍ക്കണമെന്നാണോ പറയുന്നത്''. എന്നായിരുന്നു പോലീസിന്റെ മറുപടി.



Keywords: Kerala, Thrissur, News, Thiruvananthapuram, Video, Railway, Police, Social Network, Facebook, Truth behind the video 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?