പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന രാജ്യം എന്ന ബഹുമതി വീണ്ടും നിലനിര്‍ത്തി ഇന്ത്യ; തുണയായത് പ്രളയം, രണ്ടാംസ്ഥാനം ചൈനയ്ക്ക്

കൊച്ചി: (www.kvartha.com 11.04.2019) പ്രവാസി പണം ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്ന രാജ്യം എന്ന ബഹുമതി വീണ്ടും നിലനിര്‍ത്തി ഇന്ത്യ. 2018 ആഗസ്തില്‍ ഉണ്ടായ പ്രളയമാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായകമായത്. 2018 ലെ കണക്കെടുപ്പ് അനുസരിച്ച് 14 ശതമാനം വര്‍ധനയോടെ 7,900 കോടി ഡോളറാണ് ഇന്ത്യ നേടിയതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന്, പ്രവാസികള്‍ വന്‍തോതില്‍ കേരളത്തിലേക്ക് സഹായധനം ഒഴുക്കിയത്, ഇന്ത്യയ്ക്ക് നേട്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016ല്‍ 6,270 കോടി ഡോളറും 2017ല്‍ 6,530 കോടി ഡോളറുമാണ് ഇന്ത്യ നേടിയത്.

6,700 കോടി ഡോളര്‍ നേടി ചൈനയാണ് കഴിഞ്ഞവര്‍ഷം രണ്ടാമതെത്തിയത്. മെക്സിക്കോ (3,600 കോടി ഡോളര്‍), ഫിലിപ്പീന്‍സ് (3,400 കോടി ഡോളര്‍), ഈജിപ്ത് (2,900 കോടി ഡോളര്‍) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ളത്. ഇന്ത്യയുടെ അയല്‍ക്കാരായ ബംഗ്ലാദേശ് കഴിഞ്ഞവര്‍ഷം 15 ശതമാനം വളര്‍ച്ച പ്രവാസിപ്പണത്തില്‍ നേടി. പാകിസ്ഥാന്‍ കുറിച്ച വളര്‍ച്ച ഏഴ് ശതമാനമാണ്. പാകിസ്ഥാന്റെ പ്രധാന പ്രവാസിപ്പണ ശ്രോതസായ സൗദി അറേബ്യയില്‍ നിന്നുള്ള ഒഴുക്ക് 2018ല്‍ ഇടിഞ്ഞതായും ലോകബാങ്ക് വ്യക്തമാക്കി.

India highest recipient of remittances at $79 bn in 2018: World Bank, Kochi, News, Banking, Bank, Business, Report, Flood, Kerala.

കുറഞ്ഞ വരുമാനം കുറിക്കുന്ന രാജ്യങ്ങളിലേക്ക് കഴിഞ്ഞവര്‍ഷം അയയ്ക്കപ്പെട്ട പ്രവാസിപ്പണം 9.6 ശതമാനം വര്‍ധിച്ച് 52,900 കോടി ഡോളറായി. 2017ല്‍ ഇത് 48,300 കോടി ഡോളറായിരുന്നു. ഈ വര്‍ഷം ഇത് 55,000 കോടി ഡോളറാകുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ കഴിഞ്ഞവര്‍ഷത്തെ നേട്ടം 63,300 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 68,900 കോടി ഡോളറിലുമെത്തി.


Keywords: India highest recipient of remittances at $79 bn in 2018: World Bank, Kochi, News, Banking, Bank, Business, Report, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?