കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തലയില്‍ കലം കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി കലം നീക്കം ചെയ്തു

അരൂര്‍: (www.kvartha.com 12.04.2019) കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയില്‍ കുടുങ്ങിയ കലം ഫയര്‍ഫോഴ്‌സെത്തി നീക്കം ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കലം നീക്കം ചെയ്യുന്നത്. എറണാകുളം ജില്ലയിലെ അരൂരിലാണ് സംഭവം. സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്ത് വാടകവീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി ലോക്‌നാഥിന്റെ മകനാണ് കലം തലയില്‍ കമിഴ്ത്തിയത്.

ഒടുവില്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി കരച്ചിലും തുടങ്ങി. ഇതോടെ ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കത്രിക ഉപയോഗിച്ച് തല കലത്തില്‍ നിന്നും വേര്‍പ്പെടുത്തുകയായിരുന്നു. അരൂരിലെ അഗ്‌നിരക്ഷാ സേനാംഗങ്ങളായ പിഎം പവിത്രന്‍, അമര്‍ജിത്, ശ്രീദാസ്, കണ്ണന്‍, ലൈജുമോന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കലം മുറിച്ചു നീക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, News, Child, Pot, Fire Force, Child's Head left in Pot; Fire Force Rescued


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?