വേനല്‍മഴയില്‍ കൃഷിനശിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: പി കരുണാകരന്‍

കാസര്‍കോട്: (www.kasargodvartha.com 24.04.2019) വേനല്‍മഴയിലും ചുഴലിക്കാറ്റിലും കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്കും വീടുകള്‍ തകര്‍ന്നവര്‍ക്കും അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് പി കരുണാകരന്‍ എം പി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ കണ്ട് സംസാരിച്ചു. മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കി. മടിക്കൈ, കോടോംബേളൂര്‍ പഞ്ചായത്തുകളിലാണ് വ്യാപകമായി കൃഷി നാശമുണ്ടായത്.

മടിക്കൈയില്‍ നശിച്ചത് പതിനായിരക്കണക്കിന് വാഴകളാണ്. 100 മുതല്‍ മുതല്‍ 700 വാഴവരെ നശിച്ച കര്‍ഷകരുണ്ട്. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ പ്രകൃതി ക്ഷോഭത്തില്‍ കണ്ണീര്‍ കുടിക്കുന്നു. നേന്ത്രവാഴകളോടൊപ്പം കരയില്‍ കൃഷി ചെയ്യുന്ന മറ്റ് നാടന്‍ വാഴകളും വീണ് നശിച്ചു. തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയും നശിച്ചു. നിരവധി പേരുടെ വീട് തകര്‍ന്നു. എരിക്കുളം ദിനേശ് ബീഡി കമ്പനി തകര്‍ന്നു. ബരിക്കുളം നെല്ലിയറ കോളനി, കാട്ടിപ്പൊയില്‍ എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. കോടോം -ബേളൂര്‍ പഞ്ചായത്തിലെ 11, 12, 13, 14 വാര്‍ഡുകളില്‍ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. വാഴ, റബര്‍, കവുങ്ങ് തുടങ്ങിയവ നശിച്ചു. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ എം പി സന്ദര്‍ശിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, P.Karunakaran-MP, MP demands compensation for Farmers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?