പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ല; ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ഥി
ഷില്ലോങ്: (www.kvartha.com 12.04.2019) പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ഥി രംഗത്ത്. ഷില്ലോങിലെ ബിജെപി സ്ഥാനാര്‍ഥി സന്‍ബോര്‍ ഷുള്ളൈയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മേഘാലയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വ ഭേദഗതി ബില്‍ നടപ്പില്‍ വരുത്താന്‍ സമ്മതിക്കില്ലെന്നും അങ്ങനെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നില്‍ ജീവന്‍ അവസാനിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത് നടപ്പാക്കിയാല്‍ പ്രശ്നമില്ലെന്നും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മറ്റു നേതാക്കള്‍ക്കും ഞാന്‍ ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുകയാണെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി തരണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം അധികാരത്തില്‍ തുടരുകയാണെങ്കില്‍ പൗരത്വഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രകടനപത്രികയിലും മോഡിയടക്കമുള്ള നേതാക്കളുടെ പ്രസംഗത്തിലും ആവര്‍ത്തിച്ച് പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shillong BJP candidate dead against citizenship bill, News, Politics, BJP, Threatened, Prime Minister, Narendra Modi, Lok Sabha, Election, Trending, National.

Powered by Info News For You

Comments
Post a Comment