എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ ചിഹ്നം കത്രിക; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കപ്പും സോസറും ഓട്ടോറിക്ഷയും; അപരന്മാരായ രണ്ട് അന്‍വര്‍ പിവിമാര്‍ക്ക് പിന്നാലെ പൊന്നാനിയില്‍ ഇടതിന് അടുത്ത പാര; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മലപ്പുറം:  (www.kvartha.com 13.04.2019) തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ തന്റെ തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി കാണിച്ച് പ്രചാരണം നടക്കുന്നതായാണ് പരാതി. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുവാനുള്ള ഇത്തരം നീക്കങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.


പിവി അന്‍വറിന്റെ ചിഹ്നം കത്രികയാണ്. എന്നാല്‍ പിവി അന്‍വറിന്റെ ഫോട്ടോയ്‌ക്കൊപ്പം കപ്പും സോസറും ഓട്ടോറിക്ഷയുമെല്ലാം ചിഹ്നമാക്കി കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. പിവി അന്‍വറിന് പുറമെ, ഇവിടെ രണ്ട് അന്‍വര്‍ പിവിമാര്‍ അപരന്മാരായി മത്സരിക്കുന്നുണ്ട്. അപരന്മാരില്‍ ഒരാളുടെ ചിഹ്നം കപ്പും സോസറുമാണ്. ഇതാണ് വ്യാജ പ്രചാരണത്തിലേക്ക് എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Malappuram, Election, Trending, Fake, LDF, Complaint, Election Commission, Fake News  Spreading in Social Media; PV Anwar Lodged Complaint to Election Commission. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?