ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉദുമ: (www.kasargodvartha.com 14.04.2019) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്.

 ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് അപകടം. സമീപത്തെ ഹോട്ടലില്‍ പോയി കെ.എസ്.ടി.പി റോഡിലേക്ക് കയറുന്നതിനിടയില്‍ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക്  അമിത വേഗതയില്‍ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച  ബുള്ളറ്റ് നാസര്‍ ഓടിച്ച  ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാസറിനെ സമീപത്തുള്ളവര്‍  മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ഹാജറ. മക്കള്‍: നൗഷീന, നിഫാന, നൗഷീര്‍, നാഫിഖ്. മരുമകന്‍: നജീര്‍ പള്ളിക്കര തൊട്ടി. സഹോദരങ്ങള്‍: ഗഫൂര്‍, ബഷീര്‍, ബീവി, അസ്മ, പരേതനായ അബ്ദുല്ല .


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Accident, Top-Headlines, Bike, Udma, Kottikulam, Death, Hospital, Youth Dies In Bike Accident. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?