കാസര്‍കോട് പലേടത്തും വോട്ടിംഗ് മെഷീന്‍ പണിമുടക്കി:പിലിക്കോട് മണിക്കൂറോളം തടസപ്പെട്ടു
കാസര്‍കോട് (www.evisionnews.co): വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ കാസര്‍കോട് ജില്ലയില്‍ പലേടത്തും വോട്ടെടുപ്പ് മണിക്കൂറുകളോളം തടസപ്പെട്ടു. വോട്ടിംഗ് മെഷിന്‍ കേടാതിനെ തുടര്‍ന്ന് പിലിക്കോട് വയല്‍ ഗവ. എല്‍.പി സ്‌കൂളിലെ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് രണ്ടു മണിക്കൂറോളം തടസപ്പെട്ടു. മെഷീന്‍ കേടായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസപ്പെട്ടത്. ഒമ്പതു മണിയോടെ വിദഗ്ദരെത്തി തകരാര്‍ പരിഹരിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. നേരത്തെ മൊഗ്രാല്‍ പുത്തൂരിലെ 13,14,15,16 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയിരുന്നു.
Powered by Info News For You

Comments
Post a Comment