കുട്ടിയമ്മയുടെ സ്വന്തം മാണിസാര്‍

കോട്ടയം: (www.kvartha.com 09.04.2019) കേരളാ കോണ്‍ഗ്രസിന്റേത് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെത്തന്നെ ഒരു വടവൃക്ഷമായിരുന്നു കെ എം മാണി. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയജീവിതത്തിനിടയില്‍ പടര്‍ന്നു പന്തലിച്ച് നിന്ന മാണി സാറിന് തണലായിരുന്നു കുട്ടിയമ്മ. കുട്ടിയമ്മയും മാണിസാറും, പാര്‍ട്ടി ചിഹ്നം പോലെത്തന്നെ ഒരു തണ്ടിലെ രണ്ടിലകളായിരുന്നു. എപ്പോഴും ഒപ്പം. കൈ ചേര്‍ത്തു പിടിച്ച് ഇരുവരും ആറു പതിറ്റാണ്ട്.

1957 നവംബര്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം. കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ ബന്ധുവായിരുന്ന കുട്ടിയമ്മയ്ക്ക് രാഷ്ട്രീയം ഒരു അപരിചിത ഭൂമികയൊന്നുമായിരുന്നില്ല. വാഴൂര്‍ സ്വദേശി കെ സി തോമസിന്റെ മകളാണ് കുട്ടിയമ്മ.
 Kottayam, K.M.Mani, Kerala, News, Kuttiyamma's sweet Mani 'saar'

കുട്ടിയമ്മയെ പ്രേമിച്ചാണോ കല്യാണം കഴിച്ചത്? 'ഏയ്' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയും മാണിസാര്‍. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. കുട്ടിയമ്മയെ ആദ്യം മാണിക്ക് വേണ്ടി കാണാന്‍ പോയത് അച്ഛന്റെ സഹോദരനാണ്. പിന്നെ എന്തുണ്ടായെന്ന് മാണിസാര്‍ തന്നെ പറയും.

''കൊച്ചപ്പന്‍ അങ്ങ് ചെല്ലുമ്പോ ഇവരുടെ ഇളയതുണ്ട്.. ബേബി എന്ന് പറയും. അന്ന് കൊച്ചപ്പന്‍ ചെല്ലുമ്പോ അവന് ആറ് മാസം പ്രായവാ. ആറ് മാസം പ്രായവുള്ള എളയ കൊച്ചിനെ എളിയില്‍ എടുത്തു നില്‍ക്കുവാ കുട്ടിയമ്മ. അത് കണ്ടപ്പം കൊച്ചപ്പന് ഇഷ്ടായി. വീട്ടുകാരെ നോക്കാവുന്ന പെണ്‍കൊച്ചാ എന്ന് കൊച്ചപ്പന്‍ എന്നോട് വന്ന് പറഞ്ഞു. പിന്നെ ഞാന്‍ പോയി കണ്ടു, ഇഷ്ടപ്പെട്ടു.'' മാണി ഒരു ചിരിയോടെ പറയുന്നു.

മരങ്ങാട്ടുപിള്ളിയില്‍ വച്ചായിരുന്നു വിവാഹം. അന്ന് കെപിസിസി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന മാണി പ്രമുഖ അഭിഭാഷകനായിരുന്നു. ''പിന്നേ, ഭാര്യയ്ക്ക് വക്കീല് വേണമെന്നുണ്ടായിരുന്നു, രാഷ്ട്രീയക്കാരനുമാകണമെന്നുണ്ടായിരുന്നു.''

കുട്ടിയമ്മയില്ലായിരുന്നെങ്കിലോ? ''പിന്നേ, ഞാനീ രാഷ്ട്രീയമൊക്കെയായി നടക്കുമ്പോ പിന്നെ വീട്ടുകാര്യങ്ങളും, കൃഷിയും ഒക്കെ ആര് നോക്കുവായിരുന്നു?'', എന്നായിരുന്നു മാണിസാറുടെ ചോദ്യം. തനിക്ക് രണ്ട് ഭാര്യമായിരുന്നെന്നായിരുന്നു മാണി സാര്‍ എപ്പോഴും പറയാറ്. ഒന്നാം ഭാര്യ കുട്ടിയമ്മ, രണ്ടാം ഭാര്യ പാലാ. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒരു പോലെ നോക്കിയിരുന്നയാളാണെന്ന് കുട്ടിയമ്മയും പറയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, K.M.Mani, Kerala, News, Kuttiyamma's sweet Mani 'saar'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?