പ്രിയങ്കയുടെ ഫ്രെയിമില്‍ രാഹുലും സിദ്ദിഖും; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, രാഹുല്‍ സിദ്ദിഖിനെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തിയത് ഏറ്റവും മികച്ച ഡി സി സി പ്രസിഡന്റെന്ന്
കോഴിക്കോട്: (www.kvartha.com 05.04.2019) പ്രിയങ്കയുടെ ഫ്രെയിമില്‍ രാഹുലും സിദ്ദിഖും കൈകൊടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായി. കഴിഞ്ഞ ദിവസം വയനാട് പാര്‍ലമെന്റ് സീറ്റില്‍ പത്രിക നല്‍കാനെത്തിയപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ മൂവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. ഷാഫി പറമ്പില്‍ എം എല്‍ എ യാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വിമാനത്താവളത്തില്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം എല്ലാവരുമൊത്തുള്ള ചിത്രം പകര്‍ത്തിയിരുന്നു. ഇതിന് ശേഷം എല്ലാവരേയും പറഞ്ഞയച്ച് സിദ്ദിഖിനൊപ്പം ഒരു ചിത്രം എടുക്കാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. സിദ്ദിഖിന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ ചാര്‍ജ് തീര്‍ന്നപ്പോള്‍ പ്രയങ്ക ഗാന്ധി അവരുടെ മൊബൈലില്‍ ഇരുവരുടേയും ഫോട്ടോ പകര്‍ത്തുകയായിരുന്നു. പ്രിയങ്ക ഫോട്ടോയെടുക്കുന്നത് രാഹുലിന്റെ സന്തത സഹചാരിയാണ് പുറത്തുവിട്ടത്. ഈ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'One of the best DCC Presidents and a committed worker' ('ഇതാ ഏറ്റവും മികച്ച ഡി സി സി പ്രസിഡന്റും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനും') എന്നാണ് സിദ്ദിഖിനെ പ്രിയങ്കയ്ക്കായി രാഹുല്‍ പരിചയപ്പെടുത്തിയത്.
ഇതുമായിബന്ധപ്പെട്ട് ഷാഫി പറമ്പില്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പ്രിയങ്കയുടെ ഫ്രെയിമില്‍ രാഹുലിനൊപ്പം സിദ്ദീഖ്.
ഫ്രെയിമില്‍ മാത്രമാവില്ല സിദ്ദിഖാ അവരുടെ ഹൃദയത്തിലും നിങ്ങള്‍ക്കൊരു ഇടമുണ്ടാവും.
കേരളത്തിലെ ലക്ഷകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സിലും നിങ്ങള്‍ ഉയര്‍ന്ന് നില്‍ക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നില്‍ സിദ്ദിഖിനെ പ്രിയങ്കക്ക് രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തി 'one of the best DCC Presidents and a committed worker'. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ദീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന്. അത് പകര്‍ത്തുന്നതിനിടയില്‍ സിദ്ദിഖിന്റെ ഫോണ്‍ ഓഫായി പോയി. ഉടനെ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണില്‍ തന്റെയും സിദ്ദീഖിന്റെയും ഫോട്ടോ പകര്‍ത്താന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്തത സഹചാരി പകര്‍ത്തിയ ചിത്രമാണിത്.
സിദ്ധിഖ് എംപി യും എം എല്‍ എ യുമൊന്നും ആയിട്ടില്ല. കാസര്‍കോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു. ഇപ്പൊ വയനാട് പോലൊരു സീറ്റില്‍ നിന്ന് മാറി നില്‍ക്കാന്‍ പറയുമ്പോഴും ഏതൊരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ് പിന്നെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് സജീവമായി നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് പോലെ അധികമാളുകള്‍ക്ക് കഴിയില്ല. ബൂത്ത് പ്രസിഡന്റായാലും Dcc പ്രസിഡന്റായാലും സിദ്ദിഖിനിണങ്ങുന്ന വിശേഷണം രാഹുല്‍ ഗാന്ധി പറഞ്ഞത് തന്നെയാണ്.. One of the best and most committed. അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പറയാനുണ്ടാവുക .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Siddhiq, Priyanka Gandhi, Rahul Gandhi, Social Media, Shafi Parambil

Powered by Info News For You

Comments
Post a Comment