ദളിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാവുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം; ന്യൂനപക്ഷങ്ങള്‍ നിങ്ങളില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട് രാഹുല്‍ ഗാന്ധീ.. നിങ്ങളുടെ ഒപ്പോട് കൂടിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് വിശ്വസിച്ചോട്ടെയെന്ന് അബ്ദുന്നാസര്‍ മഅ്ദനി
കൊച്ചി: (www.kvartha.com 04.04.2019) കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ഒപ്പോടുകൂടി വയനാട്ടില്‍ വിതരണ ചെയ്ത അഭ്യര്‍ത്ഥന നോട്ടീസില്‍ ന്യൂനപക്ഷത്തെ പരാമര്‍ശിക്കാത്തത് വിവാദത്തില്‍. ദളിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാവുന്ന ഇന്ത്യയാണ് എന്റെ സ്വപ്‌നമെന്ന എഴുത്തോടുകൂടിയാണ് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്തത്. രാഹുല്‍ ഗാന്ധിയെന്ന മനുഷ്യനിലും കോണ്‍ഗ്രസിലും പ്രതീക്ഷയര്‍പ്പിക്കുന്ന ഒരുപാട് ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ടായിരിക്കെ ന്യൂനപക്ഷങ്ങ പരാമര്‍ശിക്കാതെ ദളിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാവുന്ന ഇന്ത്യ എന്ന് വിശേഷിപ്പിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.
സംഭവത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി രംഗത്തെത്തി. നിങ്ങളുടെ ഒപ്പോട് കൂടിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് വിശ്വസിച്ചോട്ടെയെന്നാണ് മഅ്ദനിയുടെ ചോദ്യം.
നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്കു സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇടതു പക്ഷത്തിന്റെ പ്രസക്തി തുടര്‍ന്നും കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാന്‍ താങ്കള്‍ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കള്‍ക്ക് അവിടെ ഉണ്ടാകച്ചട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയപ്പെട്ട രാഹുല്‍, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ 'ന്യൂനപക്ഷം' എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെ എന്ന് ചോദിച്ചാണ് മഅ്ദനി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്. വിതരണം ചെയ്തുവെന്ന് പറയുന്ന അഭ്യര്‍ത്ഥനയുടെ ചിത്രം സഹിതമാണ് പോസ്റ്റ്.
മാനന്തവാടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്റെ പേരില്‍ അച്ചടിച്ചിരിക്കുന്ന നോട്ടീസ് മാനന്തവാടി കോ-ഓപറേറ്റീവ് പ്രസിലാണ് അച്ചടിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. 10,000 കോപ്പിയാണ് ഏപ്രില്‍ മൂന്നിന് ഇവിടെ നിന്നും അച്ചടിച്ചിരിക്കുന്നത്.

നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിനും മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനും കൂടെയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന, ആദിവാസികള്‍ക്കും ദളിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാകുന്ന ഇന്ത്യയാണ് സ്വപ്‌നം... അതിനായി നമുക്ക് ഒരുമിക്കാം.. എന്നും കൂടെയുണ്ടാകും, എന്നും ഉറപ്പുനല്‍കുന്നുണ്ട്.
Keywords: Kerala, News, Abdul-Nasar-Madani, Rahul Gandhi, UDF, Congress, UPA, Central Government, Muslim, Controversy on UDF election notice with sign of Rahul Gandhi

Powered by Info News For You

Comments
Post a Comment