സോഷ്യല്‍ മീഡിയകളില്‍ 'വൈറസ്' പടരുന്നു; നിപ്പ വൈറസിനെ കേരളം ഐതിഹാസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്; യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: (www.kvartha.com 27.04.2019) നിപ്പാ വൈറസിനെ കേരളം ഐതിഹാസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ആഷിക് അബു ചിത്രം 'വൈറസ്'ന്റെ' ട്രെയിലര്‍ സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിപ വൈറസ് ബാധ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റിമ കല്ലിങ്കലാണ് ലിനിയായി വേഷമിടുന്നത്.


രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് 'വൈറസ്' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ മറ്റു താരങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Social Network, Health, Cinema, Entertainment, 'Virus' Trailer Goes Viral on Social Media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?