സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍

വാഷിംഗ്ടണ്‍: (www.kvartha.com 30.04.2019) സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍. വിര്‍ച്ച്വല്‍ വോക്കല്‍ ട്രാക്ക് എന്നാണ് ഉപകരണത്തിന്റെ പേര്. ജോഷ് ചാര്‍ട്ടിയര്‍, എഡ്വേര്‍ഡ് ചാങ്, ഇന്ത്യക്കാരനായ ഗോപാല അനുമാന്‍ച്ചിപ്പള്ളി എന്നിവരാണ് ഈ ഉപകരണം വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഈ വിവരമാണ് കണ്ടുപിടുത്തത്തില്‍ നിര്‍ണായകമായത്. തലച്ചോറില്‍ ഘടിപ്പിക്കുന്ന ഈ ചിപ്പ് തലച്ചോറില്‍ ഇലക്ട്രോണിക് സന്ദേശങ്ങളെ ഉത്തേജിപ്പിച്ച് അവയെ ശബ്ദ സന്ദേശങ്ങളായി മാറ്റുന്നു.

Scientists have found a way to turn thoughts into convincing, computer-generated speech, Washington, News, Health, Health & Fitness, Business, Technology, Researchers, Message, World

ഇതിലൂടെ നാക്കിനേയും താടിയെല്ല് ഉള്‍പ്പെടുന്ന അവയവങ്ങളെയും ചലിപ്പിച്ച് ശബ്ദസന്ദേശങ്ങളെ പുറപ്പെടുവിക്കാം. അതേസമയം ജന്മനാ സംസാരശേഷിയില്ലാത്തവര്‍ക്കും ഈ ചിപ്പ് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില ശബ്ദങ്ങള്‍ ഉച്ഛരിക്കുവാന്‍ കഴിയാത്തത് ഇതിന്റെ പോരായ്മയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Scientists have found a way to turn thoughts into convincing, computer-generated speech, Washington, News, Health, Health & Fitness, Business, Technology, Researchers, Message, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?