യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ച് യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു
നീലേശ്വരം: (www.kasargodvartha.com 12.04.2019) യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ച് യുവാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലമ്പാറയിലെ ബേബിയുടെ മകന്‍ സോജന്‍ എന്ന സെബാസ്റ്റ്യന്റെ കെ എല്‍ 60 എ 8720 നമ്പര്‍ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത്.
സെബാസ്റ്റ്യന്‍ ഒരാഴ്ച മുമ്പ് കമ്പല്ലൂരിലെ പ്രിയേഷിന്റെ ഭാര്യ നീതുവിനെ വിവാഹം കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിയേഷും നീതുവിന്റെ സഹോദരനും ചേര്‍ന്ന് സോജനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വൈരാഗ്യത്തില്‍ ഇരുവരും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷക്ക് തീവെച്ചതെന്ന് സംശയിക്കുന്നതായാണ് സോജന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Auto-rickshaw, Wedding, Youth's auto rikshaw set fire
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Auto-rickshaw, Wedding, Youth's auto rikshaw set fire
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment