തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് പുറത്താക്കിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

കാസര്‍കോട്: (www.kasargodvartha.com 11.04.2019) തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് പുറത്താക്കിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജെ ലിസി, സ്ഥിരംസമിതി അംഗങ്ങളായ ശുഭ ലോഹിതാക്ഷന്‍, സമീറ ഖാദര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് പാറത്തട്ടേല്‍, സുനീഷ് ജോസഫ്, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാധാകൃഷ്ണന്‍ ചൂരിത്തോട് എന്നിവരെയാണ് തിരിച്ചെടുത്തത്.

കെ പി സി സി പ്രസിഡണ്ടിന് നല്‍കിയ ക്ഷമാപണത്തിന്റെയും പാര്‍ട്ടിനയങ്ങളുമായി സഹകരിച്ച് പോകുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചതെന്ന് ഹക്കീം കുന്നില്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Congress, Activists who dismissed from congress taken back to party
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?