പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പയറി ബാബു; വിമര്‍ശശരമെയ്ത് മമത

കൊല്‍ക്കത്ത: (www.kvartha.com 04.04.2019) പ്രധാനമന്ത്രി നരേന്ദ്രമോദി 'എക്‌സ്പയറി ബാബു'വാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി എക്‌സ്പയറി ബാബുവാണ്. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു. മമത പറഞ്ഞു.

നേരത്തെ സിലിഗുരിയില്‍ വെച്ച് നടന്ന റാലിയില്‍ മോദി ബംഗാളിന്റെ വികസനം തടസ്സപ്പെടുത്തിയ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കൂച്ച് ബെഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.


ആദ്യം താങ്കള്‍ ഡല്‍ഹിയെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടുക പിന്നീടാവാം ബംഗാളിന്റെ കാര്യം, മമത പറഞ്ഞു. കര്‍ഷകരെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.  എന്നാല്‍ തൃണമൂല്‍ സര്‍ക്കാര്‍ ഭരിക്കുന്ന ബംഗാളില്‍ കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചതായും മമത പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Kolkata, Mamata  Banerji, Prime Minister, Narendra Modi, Election, Trending, Bangal, New Delhi, Congress, Politics,  Stung Mamata hits back, calls Modi 'Expiry Babu'. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?