യൂണിവേഴ്സിറ്റി സെനറ്റ്: ജില്ലയോടുള്ള അവഗണന ചോദ്യംചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍: നടപടിക്കെതിരെ പ്രതിഷേധം
കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ കാസര്‍കോട് ജില്ലയോടുള്ള അഗവണന ചോദ്യം ചെയ്തതിന് എം.എസ്.എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. എം.എസ്എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുര്‍ഷിദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് അജ്മല്‍ മിര്‍ഷാന്‍ എന്നിവരെയാണ് സംഘടനയുടെ മുഴുവന്‍ ചുമതലയില്‍ നിന്നും സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്. കാസര്‍കോട് നിന്നും 13 യു.യു.സിമാരും കണ്ണൂരില്‍ നിന്നും 17 യു.യു.സിമാരുമാണ് എം.എസ്.എഫ് പ്രതിധികളായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ജനറല്‍ കാറ്റഗറിയിലേക്ക് മത്സരിച്ച കാസര്‍കോട്ടെ സ്ഥാനാര്‍ഥിക്ക് 12 വോട്ട് ലഭിച്ചിരുന്നെങ്കില്‍ സെനറ്റില്‍ പ്രാതിനിധ്യം ലഭിക്കുമായിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി കാസര്‍കോടിന് 11ഉം കണ്ണൂരിന് 14ഉം വോട്ടുകള്‍ നല്‍കുകയായിരുന്നു. 12-13 എന്ന രീതിയിലായിരുന്നെങ്കില്‍ സെനറ്റില്‍ കാസര്‍കോടിന് പ്രാതിനിധ്യം ലഭിക്കുമായിരുന്നെന്നും എസ്.എഫ്.ഐയുടെ കുത്തക തകര്‍ക്കാന്‍ കഴിയുമായിരുന്നുവെന്നും മുര്‍ഷിദ് മുഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ നിന്നുളള അസ്മിന അഷ്‌റഫ്, സുഹൈല്‍ മുഹമ്മദ് ഖാലിദ്, മുഹമ്മദ് സ്വാലിഹ് തുടങ്ങി മൂന്നുപേരാണ് സെനറ്റില്‍ എം.എസ്.എഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പട്ടത്. തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയോട് കാണിച്ച അവഗണനക്കെതിരെ ശബ്ദിച്ചതിനാണ് തങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ നടപടിക്ക് വിധേയമായതെന്നും ജില്ലയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെ ശബ്ദമെന്നും മുര്‍ഷിദ് മുഹമ്മദും അജ്മല്‍ മിര്‍ഷാനും പറഞ്ഞു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിടക്കം നിരവധി പ്രവര്‍ത്തകരാണ് രംഗത്തുവന്നിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment