ഒന്നരമാസമായി ആശുപത്രിയില്‍; കെ എം മാണിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; നില വഷളാക്കിയത് ശ്വാസകോശ അണുബാധ
കൊച്ചി: (www.kvartha.com 08.04.2019) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം മാണി എം.എല്‍.എയുടെ ആരോഗ്യനില അതീവഗുരുതരം. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തസമ്മര്‍ദവും നാഡമിടിപ്പും സാധാരണ നിലയിലാണ്. ഏറെക്കാലമായി കെ.എം മാണിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ.എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ.എം മാണി പങ്കെടുത്തിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Congress (M) chairman KM Mani critically ill with chest infection, hospitalized, Kochi, News, Politics, Hospital, Treatment, Doctor, Kerala.

Powered by Info News For You

Comments
Post a Comment