തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ഇ വി എം അപ്ലോഡിംഗ് ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.04.2019) ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലേക്ക് അപ്ലോഡ് ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു. അപ്ലോഡിങ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തി.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാലു കേന്ദ്രങ്ങളിലായി  നടക്കുന്ന അപ്ലോഡിങ് പ്രവര്‍ത്തിയുടെ മുന്നോടിയായാണ് കളക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്. വോട്ടിങ് മെഷീനില്‍ ക്രമീകരിച്ച പ്രകാരം വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷം വിവിപാറ്റില്‍ കൃത്യമായി വോട്ടുകള്‍ പതിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ ബാലറ്റ് പേപ്പര്‍ എണ്ണി തിട്ടപ്പെടുത്തി ഉറപ്പു വരുത്തി.

കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, പയ്യന്നൂര്‍ എകെഎഎസ് ജിവിഎച്ച്എസ് സ്‌കൂള്‍, കല്യാശേരി മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങില്‍ ഇന്നലെയും ഇന്നുമായാണ് (ഏപ്രില്‍ 13, 14) അപ്ലോഡിംഗ് പ്രവര്‍ത്തി നടക്കുന്നത്. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎല്‍) എഞ്ചിനീയര്‍മാരാണ് ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദു റഹിമാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, ഇസിഐഎല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ഈ മാസം 16ന് രാവിലെ 7.30ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ ക്രമീകരിച്ച് സീല്‍ ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, District Collector, EVM uploading started
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?