കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല; മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം; സംഘപരിവാര്‍ അക്രമികള്‍ക്ക് ഉത്തരേന്ത്യയിലെ പോലെ പ്രത്യേക പരിരക്ഷ കേരളത്തില്‍ ലഭിക്കില്ലെന്നും കോന്ദ്രസര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളില്‍ അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി

വാരാണസി: (www.kvartha.com 27.04.2019) കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പ്രധാനമന്തി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കവേയാണ് മോദി കേരളത്തിനെതിരെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്.


അമ്മയോട് യാത്ര പറഞ്ഞാണ് പലരും വീട്ടില്‍ നിന്നും ബിജെപി പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. വളരെ കഷ്ടപ്പെട്ടാണ് കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ടുചെയ്യാന്‍ പോകുന്നവര്‍ തിരികെ വരുമെന്ന് പോലും ഉറപ്പില്ല. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയുമാണ്. ഇങ്ങനെയായിരുന്നു മോദിയുടെ പ്രസംഗം.

മോദിയുടെ പ്രസംഗത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. ''പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍. ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തില്‍ എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്? കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

സംഘപരിവാറില്‍പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം ബിജെപി ഭരിക്കുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും. പിണറായി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലും ശക്തമായ വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുമ്പും പ്രധാനമന്ത്രി കണക്കുകള്‍ക്ക് നേരെ കണ്ണടച്ച് കേരളത്തിനെതിരെ ഇത്തരം അവാസ്തവമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, News, Narendra Modi, Politics, Kerala, Pinarayi vijayan, CM, PM, BJP, Critics at PM Modi for his statement on BJP workers' safety in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?