ബസില്‍ പോക്കറ്റടിക്കാരനെ സാഹസികമായി കീഴടക്കിയ കന്‍ഡക്ടര്‍ സജിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം
ആലപ്പുഴ: (www.kvartha.com 02.04.2019) ബസില്‍ പോക്കറ്റടിക്കാരനെ സാഹസികമായി കീഴടക്കിയ കെ എസ് ആര്‍ ടി സി കന്‍ഡക്ടര്‍ പുത്തനങ്ങാടി വാരണം മാടപ്പുരയ്ക്കല്‍ ജി.സജി(43) ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിയോടെ ആലപ്പുഴ ഡിപ്പോയില്‍ നിന്നു പുറപ്പെട്ട വൈക്കം ബസിലാണ് സാഹസിക സംഭവം അരങ്ങേറിയത്. ബസില്‍ സാമാന്യം നല്ല തിരക്കായിരുന്നു. ഇതിനിടെ മുഹമ്മ സിഎംഎസ് സ്‌കൂളിനു സമീപം എത്തിയപ്പോള്‍ കുടുംബസമേതം ബസില്‍ യാത്ര ചെയ്ത ആള്‍ പഴ്സ് നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ തൊട്ടുമുന്‍പു കെപി മെമ്മോറിയല്‍ സ്‌കൂളിനു സമീപം അസ്വാഭാവികമായി ബസ് നിര്‍ത്തി ഇറങ്ങിയ യാത്രക്കാരനെ കണ്ടക്ടര്‍ സജിക്ക് ഒര്‍മവന്നു. അയാളായിരിക്കുമോ പഴ്‌സ് മോഷ്ടിച്ചതെന്ന സംശയം ഉടലെടുക്കുകയും ചെയ്തു. ആലപ്പുഴയില്‍ നിന്ന് എട്ടു രൂപ ടിക്കറ്റ് എടുത്ത് ഇറങ്ങിയ ഇയാള്‍ സ്റ്റോപ്പില്‍ ഇറങ്ങാതിരുന്നത് കൂടുതല്‍ സംശയത്തിനിട നല്‍കി. സ്റ്റോപില്‍ ഇറങ്ങാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മയിലാണ് ഇറങ്ങുന്നതെന്നു പറയുകയും തുടര്‍ന്ന് ഇയാളെക്കൊണ്ട് മുഹമ്മ വരെയുള്ള ടിക്കറ്റ് കൂടി എടുപ്പിച്ച കാര്യവും സജിക്ക് ഓര്‍മവന്നു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഡ്രൈവറോട് ബസ് ഒതുക്കി നിര്‍ത്താന്‍ നിര്‍ദേശം നല്‍കി സജി മണ്ണഞ്ചേരി ഭാഗത്തേക്കു പോയ ഒരു ബൈക്കില്‍ കള്ളനെത്തേടി പോവുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ടയാളും ഇവര്‍ക്ക് പിന്നാലെ പോയി. ആ സമയത്ത് കെപി മെമ്മോറിയല്‍ സ്‌കൂളിനു സമീപം ചായക്കടയില്‍ നില്‍ക്കുകയായിരുന്ന കള്ളന്‍ സജിയേയും ഒപ്പമുള്ളയാളേയും കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സജി പിന്നാലെ ഓടി മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പഴ്സ് നഷ്ടപ്പെട്ടയാള്‍ക്ക് പരാതി ഇല്ലെന്ന് പറഞ്ഞതിനാല്‍ കേസ് എടുത്തില്ല.
Keywords: Conductor Nabs Robber And Saves A Passenger's purse, Alappuzha, Local-News, News, Humor, KSRTC, Social Network, Kerala.

Powered by Info News For You

Comments
Post a Comment