മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

കൊല്ലം: (www.kvartha.com 18.04.2019) കൊല്ലത്ത് മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയയെ തീകൊളുത്തി കൊന്നു. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

ഭര്‍ത്താവ് രാജന്‍ മായയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മായയെ ഉടന്‍ കൊട്ടാരക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുഷ്രൂക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മരിച്ചു. ഇലക്ട്രീഷ്യനായ രാജന്‍ മിക്ക ദിവസങ്ങളിലും മദ്യലഹരിയിലെത്തി മായയുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Wife, Husband, Murder, Alcohol, Liquor, Alcoholic Husband fired Wife into Death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?