കാസര്‍കോട്ടെ എന്‍ ഐ എ റെയ്ഡ്: വസ്തുതയെന്ത്? ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാക്കള്‍ നിരപരാധികളെന്ന് സൂചന; സ്ഫോടനത്തിലെ സൂത്രധാരന്റെ മതപ്രഭാഷണം കേട്ടെന്ന കണ്ടെത്തലാണ് എന്‍ ഐ എ അന്വേഷണത്തിനെത്താന്‍ കാരണമെന്ന് ബന്ധുക്കള്‍
കൊച്ചി: (www.kasargodvartha.com 29.04.2019) ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാസര്‍കോട്ടെ യുവാക്കള്‍ നിരപരാധികളെന്ന് സൂചന. സ്‌ഫോടനത്തിലെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമിന്റെ മതപ്രഭാഷണം ഒരു വര്‍ഷം മുമ്പ് കേട്ടെന്ന കണ്ടെത്തലാണ് എന്‍ ഐ എ അന്വേഷണത്തിനെത്താന്‍ കാരണമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. എന്‍ ഐ എ റെയ്ഡ് നടത്തിയതിന്റെ പേരില്‍ പലവിധ കിംവദന്തികള്‍ പരക്കുന്നതിനിടയിലാണ് ഇതിന്റെ സത്യാവസ്ഥ വീട്ടുകാര്‍ തന്നെ വെളിപ്പെടുത്തുന്നത്.
പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള വിദ്യാനഗര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് (28)മതപ്രഭാഷണം സ്ഥിരമായി ഓണ്‍ലൈനിലൂടെ കേള്‍ക്കുന്നയാളാണ്. ഇതിനിടെയാണ് ഒരു വര്‍ഷം മുമ്പ് സഹ്റാന്‍ ഹാഷിമിന്റെ മതപ്രഭാഷണം കേള്‍ക്കുകയും അതിന് ലൈക്ക് നല്‍കുകയും ചെയ്തത്. പിന്നീട് ഇയാളുടെ പ്രസംഗം വഴിമാറിയതോടെ ഒരു മാസത്തിനുള്ളില്‍ തന്നെ ഇയാളെ പിന്തുടരുന്നതില്‍ നിന്നും സിദ്ദീഖ് പിന്മാറിയതായും സഹോദരന്‍ ഫാറൂഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ ഐ എ സംഘം മാന്യമായാണ് പെരുമാറിയത്. വീട്ടില്‍ നിന്നും സിദ്ദീഖ് ഉപയോഗിച്ചിരുന്ന ഫോണും, പഴയ ഒരു പെന്‍ഡ്രൈവും മാത്രമാണ് കൊണ്ടുപോയത്. ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണാണിത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സിദ്ദീഖിനെയും സുഹൃത്തായ കുഡ്ലു കാളിയംകാവിലെ അഹമ്മദ് അറഫാത്തും (29) തിങ്കളാഴ്ച രാവിലെ തന്നെ കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തിയിരുന്നു. ഇവരോട് മണിക്കൂറുകളോളം പല കാര്യങ്ങളും എന്‍ ഐ എ സംഘം ചോദിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പഠിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന സിദ്ദീഖ് പിന്നീട് മതപഠനത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. നല്ല പ്രഭാഷണങ്ങള്‍ മാത്രമാണ് കേട്ടിരുന്നത്. വാഹന ഇടപാട് നടത്തിയിരുന്ന സിദ്ദീഖ് ബിസിനസില്‍ കടം ഉണ്ടായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് ദുബൈയിലേക്ക് പോയിരുന്നു. അവിടെ ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് വന്ന് കൊച്ചിയില്‍ അറഫാത്തുമൊത്ത് അത്തര്‍ ബിസിനസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയതായിരുന്നു.
സിദ്ദീഖും അറഫാത്തും വിവാഹിതരാണ്. അത്തര്‍ വ്യാപാരം നടത്തി കുടുംബം പോറ്റുകയാണ് ചെയ്തുവന്നിരുന്നത്. ഇവര്‍ക്ക് മറ്റ് ഏതെങ്കിലും സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മതപ്രഭാഷണ പരിപാടികളില്‍ പോകുമ്പോള്‍ ഉണ്ടായ ബന്ധമാണ് സിദ്ദീഖും അറഫാത്തും തമ്മിലുള്ളത്. പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പില്‍ 2016 ല്‍ പടന്നയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ദാഇഷിലേക്ക് പോയ സംഭവവുമായി ബന്ധപ്പെട്ടാണ് കാസര്‍കോട്ട് റെയ്ഡ് നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലില്‍ ചോദിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kochi, Trending, NIA Raid of Kasaragod; What is the truth?
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment