'ജിഹാദി വിത്ത് പരാമര്‍ശം; വിഷംതുപ്പിയ 'ഹിന്ദുരാഷ്ട്ര സേവകനെ' അറസ്റ്റ് ചെയ്തു
കൊച്ചി: (www.kvartha.com 18.04.2019) മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ അടിയന്തിര ചികിത്സയ്ക്കായി ആംബുലന്‍സില്‍ എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബിനില്‍ സോമ സുന്ദരത്തെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിനെ തുടര്‍ന്ന് മംഗാലപുരത്തെ ഡോ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ സംഭത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം സെന്‍ട്ര്ല്‍ പോലീസ് കേസെടുത്തത്.
കേരളം മുഴുവന്‍ ഒറ്റക്കെട്ടായി ആംബുലന്‍സിന് വേണ്ടി വഴിയൊരുക്കിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നു. എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗ്ഗീയ വിഷം തുപ്പി ബിനില്‍ സോമസുന്ദരം പോസ്റ്റിട്ടത്.
'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്ബതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹിന്ദുരാഷ്ട്ര സേവകനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Police, Arrested, statement, Controversial Statements, Communal Statement; 'Hindu State Servant' Arrested

Powered by Info News For You

Comments
Post a Comment