വീണ്ടും വ്യാജ വാഹന വേട്ട; പഞ്ചാബില്‍ റെജിസ്റ്റര്‍ ചെയ്ത നാഗലാന്റ് നമ്പര്‍ പ്ലോറ്റുള്ള വാഹനം ചെക്ക് പോസ്റ്റില്‍ പിടിയില്‍

മഞ്ചേശ്വരം:(www.kasargodvartha.com 17/04/2019) പഞ്ചാബില്‍ റെജിസ്റ്റര്‍ ചെയ്ത് രേഖകളൊന്നുമില്ലാത്ത ട്രയിലര്‍ വാഹനത്തിന് നാഗാലാന്റില്‍ റെജിസ്റ്റര്‍ ചെയ്ത മറ്റൊരു വാഹനത്തിന്റെ NL 01 L 9772 എന്ന റെജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച വാഹനം മഞ്ചേശ്വരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ പിടികൂടി.ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഡൂട്ടിയിലുണ്ടായിരുന്ന എ എം വി ഐ വാഹന പരിശോധനയില്‍ ഹാജരാക്കിയ രേഖകളുമായി ഒത്തു ചേരാത്ത ചേസിസ് നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടത്.കഴിഞ്ഞ ആഴ്ചയും ഇതേ രീതിയിലുള്ള മറ്റൊരു വാഹനം പിടികൂടിയിരുന്നു. അതിന്റെ അന്വേഷണം മഞ്ചേശ്വരം പോലീസ് നടത്തി വരുന്നുണ്ട്.

ഗുജറാത്തില്‍ നിന്നും കോയില്‍ ലോഡുമായി ഒട്ടേറെ ചെക്ക് പോസ്റ്റുകളിലും, മറ്റു ചെക്കിങ്ങ് ഉദ്യോഗസ്ഥന്‍മാരെയും കബളിപ്പിച്ചാണ് വാഹനം കേരളത്തിലെത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം വിജയന്‍ ,ദിനേഷ് കുമാര്‍ വി.കെ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ കെ മുസ്തഫ, പി വി ബിജു, ജയറാം ഇ, സുനില്‍ എം കെ ഓഫീസ് അസിസ്റ്റന്റ് മാരായ പ്രജിത് കുമാര്‍, ധനരാജ് എന്നിവരടങ്ങുന്ന ടീമാണ് ഈ വെട്ടിപ്പ് പിടികൂടിയത്.വാഹനം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മഞ്ചേശ്വരം പോലീസിന് കൈമാറി. തുടര്‍ന്നും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ആര്‍ ടി ഒ ശ്രീ .എസ് മനോജ് അറിയിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Vehicle, Police,Investigation,Nagaland number one vehicle registered in Punjab.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?